ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍.സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് നടപടി. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. ഈ സ്ഥാനത്ത് നിന്നാണ് സസ്പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടി. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു. ഓഖി ദുരന്തത്തെ തുടര്‍ന്നാണ് ജേക്കബ് തോമസ് സര്‍ക്കാറിനെ വിമര്‍ശിച്ചത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. പണക്കാരുടെ മക്കളാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇതാകില്ലായിരുന്നു സര്‍ക്കാരിന്‍റെ പ്രതികരണം എന്നായിരുന്നു ജേക്കബ് തോമസ്
തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ പറഞ്ഞത്. സസ്പെന്‍ഷനു പുറമെ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here