ഡൽഹി പുകമഞ്ഞ്; ആന്റി സ്‌മോഗ് ഗൺ പ്രയോഗം തുടങ്ങി

ഡൽഹിയിൽ പുകമഞ്ഞ് മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹി സർക്കാർ ആന്റി സ്‌മോഗ് ഗൺ പ്രയോഗം തുടങ്ങി. എയർ ക്വാളിറ്റി ഇൻഡക്‌സ് 413 ആയ വസന്ത് വിഹാറിലാണ് പരീക്ഷണം നടത്തിയത്.
എയർക്വാളിറ്റി ഇന്ഡക്‌സ് 300 ന് മുകളിലാണെങ്കിൽ ഗുരുതര മലിനീകരണമെന്നാണ് വിലയിരുത്തുന്നത്. വാഹനത്തിൽ വാട്ടർടാങ്കുമായി ഘടിപ്പിച്ച ആന്റി സ്‌മോഗ് ഗൺ ഉപയോഗിച്ച് മേഖലയിൽ പലയിടത്തും പ്രത്യേകമായി തയ്യാർ ചെയ്ത ജലം സ്‌പ്രേ ചെയ്തിട്ടുണ്ട്.
പൊടിയും മലിനീകരണമുണ്ടാക്കുന്ന മറ്റു സംയുക്തങ്ങളും മണ്ണിലേക്ക് അടിയാൻ ഇടയാക്കുന്ന ഈ മെഷീനിന് 20 ലക്ഷമാണ് വില. മെഷീൻ ഉപയോഗിച്ച് 50 മീറ്റർ വരെ ഉയരത്തിലുള്ള മാലിന്യങ്ങളെ നിയന്ത്രിക്കാനാവുമെന്ന് തയ്യാറാക്കിയ കഌഡ്‌ടെക്കിന്റെ മാനേജിംങ് ഡയറക്ടർ സുശാന്ത് സെയ്‌നി പറയുന്നു.
New Delhi anti-smog gun to combat air pollution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here