അങ്കമാലി ഫ്ളവേഴ്സ് എക്സപോയില്‍ ഇന്ന് ‘കരുണ’

കാളിദാസ കലാകേന്ദ്രത്തിന്റെ കരുണ നാടകം ഇന്ന് അങ്കമാലി ഫ്ളവേഴ്സ് എക്സോ വേദിയില്‍ അരങ്ങേറും. ഇ. എ രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന നാടകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഈ വർഷത്തെ സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ജേതാവ് ഹേമന്ത് കുമാർ ആണ്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 57ആമത് നാടകമാണ് കരുണ. നാടകത്തിന്റെ ആദ്യാവതരണം അരങ്ങേറിയത് കഴിഞ്ഞ ഓഗസ്റ്റ് 09 ന് കേരളാ സംഗീത നാടക അക്കാദമിയുടെ തൃശ്ശൂരിലുള്ള റീജിണൽ തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ ആയിരുന്നു. അങ്കമാലി സെന്റ് ജോസഫ് ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ വൈകിട്ടാണ് നടകാവതരണം.
മഞ്ജു റെജി, ജീവൻ കണ്ണൂർ, ഷിനിൽ വടകര, പേരൂർ സലിം കുമാർ, സന്ദീപ് നിലമ്പൂർ, തുടങ്ങിയവരാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രംഗപടം ഒരുക്കിയിരിക്കുന്നത് സുജാതൻ ആണ്. വസ്ത്രാലങ്കാരം സന്ധ്യാ രാജേന്ദ്രൻ. നാടകം നിർമ്മിച്ചിരിക്കുന്നത് വിജയകുമാരി ഒ മാധവൻ, നടൻ മുകേഷ്, ദിവ്യദർശൻ എന്നിവരാണ്.
ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഫ്ളവേഴ്സ് ഒരുക്കുന്ന കലാ – വിസ്മയ-വ്യാപാര സംഗമവും ഫ്ളവര്‍ഷോയും 22 നാണ് അങ്കമാലിയില്‍ ആരംഭിച്ചത്. മേള 31ന് അവസാനിക്കും.
വ്യാപാര മേളയില്‍ ഗൃഹോപകരണങ്ങളുടെയും വസ്ത്ര വൈവിധ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും അരുമ മൃഗങ്ങളുടെയും പ്രദർശനം മേളയിലുണ്ട്. പുഷ്പമേള, മിതമായ നിരക്കില്‍ ഫലവൃക്ഷങ്ങളും കാര്ഷികോല്പന്നങ്ങളും അണിനിരക്കുന്ന വിപണി, കുട്ടികള്‍ക്ക കളിക്കാന്‍ അമ്യൂസ്മെന്റ് പാര്‍ക്ക് ഫ്ളവേഴ്സ് മാനേജിംങ് ഡയറക്ടറും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ആര്. ശ്രീകണ്ഠന് നായര്‍ അവതരിപ്പിക്കുന്ന ‘ശ്രീകണ്ഠന് നായര്ഷോയുടെ തത്സമയചിത്രീകരണം, ഫ്ളവേഴ്സിലൂടെ ശ്രദ്ധേയമായ ‘ ഉപ്പുംമുളകും’ താരങ്ങളുടെയും കോമഡി ഉത്സവത്തിലെ പ്രതിഭകളുടെയും പരിപാടികൾ ഉണ്ടാകും. ചലചിത്ര പിന്നണിഗായകരും ടെലിവിഷന്‍ മ്യൂസിക്കല്‍ റിയാലിറ്റിഷോയിലെ പാട്ടുകാരും ഫെസ്റ്റിവലിൽ പരിപാടികൾ അവതരിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here