ലാലു പ്രസാദ് യാദവിന്റെ ശിക്ഷാവിധി ജനുവരി 3ന്

കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ശിക്ഷാവിധി ജനുവരി 3ന്. 1991-1994 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഗര്‍ ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ചെന്ന കേസിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. 15 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ജനുവരി മൂന്നിന് ഇവര്‍ക്കെതിരെയുള്ള ശിക്ഷ വിധിക്കും. ലാലുവിനെതിരെയുള്ള ആറ് കേസുകളില്‍ രണ്ടാമത്തെ കേസിന്റെ വിധിയാണ് ഇന്ന് പുറത്ത് വന്നത്. ആദ്യ കേസില്‍ 2013 സെപ്റ്റംബര്‍ 30ന് ലാലുവിന് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. എന്നാല്‍ രണ്ട് മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here