ഉപഭോക്താക്കളെ ഞെട്ടിച്ച് വീണ്ടും ജിയോയുടെ പുതുവത്സര ഓഫർ

ഹാപ്പി ന്യൂ ഇയർ ഓഫർ നൽകി 2017 ൽ ഇന്ത്യൻ ഉപഭോക്താക്കളെ ഞെട്ടിച്ച ജിയോ വീണ്ടും പുതുവത്സര ഓഫറുമായി രംഗത്ത്.
199 രൂപയ്ക്ക് ദിവസവും 1.2 ജിബി ഡാറ്റ ഉപയോഗിക്കാനുള്ള പ്ലാനുമായാണ് ഇത്തവണ ജിയോ എത്തിയിരിക്കുന്നത്. മറ്റൊരു താരിഫിൽ 299 രൂപയ്ക്ക് പ്രതിദിനം രണ്ട് ജിബി ഉപയോഗിക്കാവുന്ന ഓഫറും ജിയോ അവതരിപ്പിക്കുന്നു. രണ്ട് പ്ലാനുകളുടെയും കാലാവധി 28 ദിവസമാണ്.
ഏത് പ്ലാൻ സ്വീകരിച്ചാലും ഡാറ്റയ്ക്ക് പുറമെ പരിധിയില്ലാത്ത കോളും എസ്എംഎസ് സൗകര്യവും ലഭിക്കും. പുതുതായി ചേർന്നവർക്കും പ്രൈം വരിക്കാർക്കും ഓഫർ ലഭിക്കും. നിലവിൽ 149 രൂപയ്ക്ക് നാല് ജിബി ലഭിക്കുന്നതാണ് ജിയോയുടെ ഏറ്റവും കുറഞ്ഞ താരിഫിലുള്ള പ്ലാൻ.
jio launches new year offer again
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here