Advertisement

ഓടുന്ന ടാക്‌സിയിൽ 19 കാരിക്ക് പീഡനം; ഡ്രൈവറും സഹയാത്രികനും അറസ്റ്റിൽ

December 26, 2017
1 minute Read
19 year old gang raped inside taxi

ഓടിക്കൊണ്ടിരിക്കുന്ന ടാക്‌സിയിൽവച്ച് പെൺകുട്ടിക്ക് പീഡനം. ഡ്രൈവറും സഹയാത്രികനും ചേർന്നാണ് 19 കാരിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ടാക്‌സി ഡ്രൈവറായ ബിദുർ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി സ്വദേശിനിയായ പെൺകുട്ടി ഗുരുഗ്രാമിലെ മാളിലാണ് ജോലിചെയ്യുന്നത്. ജോലി കഴിഞ്ഞ് ഡൽഹിയിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം. ഗുരുഗ്രാം ഡൽഹി അതിർത്തിയിൽ ശനിയാഴ്ച്ച രാത്രിയാണ് സംഭവം.

ശങ്കർ ചൗക്കിൽ നിന്നാണ് പെൺകുട്ടി ടാക്‌സി വിളിക്കുന്നത്. ടാക്‌സിയിൽ കയറുമ്പോൾ വണ്ടിയിൽ ഡ്രൈവറുൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നു. രാജോക്രിയിൽ ഒരാൾ ഇറങ്ങി. ഉത്തം നഗർ സ്‌റ്റേഷനിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടിയിരുന്നത്. പക്ഷേ ആളൊഴിഞ്ഞ സ്ഥലങ്ങളിൽവെച്ച് പെൺകുട്ടിയെ ഉപദ്രവിച്ചു. പിന്നീട് മെട്രോ സ്‌റ്റേഷൻ പരിസരത്ത് പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

ദ്വാരക സെക്ടർ 21 മെട്രോ സ്‌റ്റേഷൻ പരിധിയിൽ നിന്ന് ഞായറാഴ്ച്ച പുലർച്ചെ 12.30 നാണ് പോലീസിന് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫോൺ സന്ദേശം ലഭിക്കുന്നത്.

ഒരു പെൺകുട്ടി ഇവിടെയിരുന്ന് കരയുകയാണെന്നും അവരെ രണ്ട് പേർ ബലാത്സംഗം ചെയ്‌തെന്നും ഫോൺ വിളിച്ചയാൾ പോലീസിനോട് പറഞ്ഞു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

ടാക്‌സിയുടെ നമ്പറിന്റെ ഏതാനും അക്കങ്ങൾ പെൺകുട്ടിക്ക് ഓർമ്മയുണ്ടായിരുന്നു. കുറ്റവാളികളെ കുറിച്ചുള്ള വിവരണത്തിൽ നിന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

19 year old gang raped inside taxi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top