ജയന്റെ മകനെന്ന അവകാശ വാദവുമായി യുവാവ്; പിന്തുണച്ച് സോഷ്യല്‍ മീഡിയ

ജയന്റെ സഹോദരന്റെ മക്കളാണെന്ന അവകാശ വാദം ഉയര്‍ത്തിയ താരങ്ങളുടെ ‘തല്ല്’ തീര്‍ന്നിട്ടില്ല, അതിനിടെ കുറച്ച് കൂടി സീരിയസായ വീഡിയോയുമായാണ് മുരളി എന്ന യുവാവ് രംഗപ്രവേശം ചെയ്തത്. ജയന്‍ എന്ന അനശ്വര നടന്‍ സ്വന്തം പിതാവാണെന്നാണ് യുവാവ് പറയുന്നത്. അനന്തരവര്‍ ബന്ധത്തിലെ സോഷ്യല്‍ മീഡിയാ കയ്യാങ്കളി തുടരുന്നതിനിടെയാണ് മുരളിയും രംഗത്ത് എത്തിയിരിക്കുന്നത്.ഡിഎന്‍എ ടെസ്റ്റ് വരെ നടത്താന്‍ വരെ തയ്യാറാണെന്നാണ് മുരളി വ്യക്തമാക്കുന്നത്.
ജയന്റെ മകനെന്ന് അവകാശപ്പെട്ട് ഇത് വരെ ആരും രംഗത്ത് വന്നിട്ടില്ലെന്നും, അങ്ങനെ വന്നാല്‍ കോടതി കയറ്റുമെന്ന് പറഞ്ഞവര്‍ തന്നെ കോടതി കയറ്റണമെന്നും മുരളി വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. മുരളീധരന്‍ എന്ന പേര് മുരളി ജയന്‍ എന്നാക്കിയത് കെപിഎസിയാണെന്നും മുരളി പറയുന്നു. തനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്റെ ഭാവിയ്ക്കായി തന്നെയും കൊണ്ട് അമ്മ വീട് വിട്ട് ഇറങ്ങുകയായിരുന്നുവെന്നാണ് മുരളി പറയുന്നത്. ജയന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തന്റെ അമ്മ കൂടെ പോകാന്‍ തയ്യാറായില്ല. ഒരിക്കല്‍ ഇക്കാരണത്തില്‍ ഒരു പോലീസ് കേസും ഉണ്ടായിരുന്നു. തന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതിനാലാണ് അമ്മ അച്ഛനോടൊപ്പം പോകാത്തതെന്നുംജയന്റെ മരണത്തിന് ശേഷം ജയന്റെ കുടുംബാംഗങ്ങള്‍ തങ്ങളെ അകറ്റി നിര്‍ത്തുകയായിരുന്നുവെന്നും മുരളി പറയുന്നു. വീഡിയോ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here