Advertisement

പയ്യോളി മനോജ് വധക്കേസ്; പ്രതികളെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു

December 29, 2017
0 minutes Read

പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. പ്രതികൾ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസൂത്രകരുമാണെന്നും രണ്ട് പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും സിബിഐ അധികൃതർ വ്യക്തമാക്കി.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ഏഴ് പേരാണ്. പയ്യോളി മനോജിന്റെ വീടിനു ചുറ്റും 20 പേർ ഒത്തുകൂടിയിരുന്നു. ഇവരിൽ ഏഴ് പേർ വീട്ടിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു.

എന്നാൽ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. അത് വിചാരണയിലൂടെ തീരുമാനിക്കേണ്ടതാണെന്ന് പറഞ്ഞ സിജെഎം സി ജെ എം പ്രതികളെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top