Advertisement

ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി പീഡനം; കന്നഡ നടൻ ഒളിവിൽ

December 29, 2017
0 minutes Read

കന്നഡ നടൻ സുബ്രഹ്മണ്യ പീഡിപ്പിച്ചതായി പരാതി. ബംഗലൂരു സ്വദേശിയായ ഇരുപത്തിമൂന്ന് കാരിയാണ് താരത്തിനെതിരെ ബസവനഗുഡി വനിത പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ജൂലൈയിൽ ഇരുവരുടേയും വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. എന്നാൽ ഷൂട്ടിങ്ങ് തിരക്കുകൾ കണക്കിലെടുത്ത് വിവാഹം നടത്തുന്നത് ഒക്ടോബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. പിന്നീട് നവംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സഹോദരിയുടെ വീട്ടിലെ പാർട്ടിക്ക് കൊണ്ടുപോകുകയാണെന്ന വ്യാജേന പെൺകുട്ടിയെ സുബ്രഹ്മണ്യ സ്ഥലത്തെത്തിച്ച് ജ്യൂസിൽ ലഹരി മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പിന്നീട് പെൺകുട്ടി ചോദിച്ചപ്പോൾ ഉടൻ തന്നെ വിവാഹം കഴിക്കുമെന്നായിരുന്നു സുബ്രഹ്മണ്യയുടെ ഉത്തരം. എന്നാൽ പിന്നീട് സുബ്രഹ്മണ്യ തന്നെ അവഗണിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാർ സമ്പന്നരല്ലെന്നും തന്റെ സിനിമയ്ക്ക് പണം മുടക്കാൻ തക്ക സാ്മ്പത്തിക സ്ഥിതിയുള്ള പെൺകുട്ടിയെ ആണ് താൻ വിവാഹം കഴിക്കുകയുള്ളുവെന്നും സുബ്രഹ്മണ്യ പറഞ്ഞതോടെയാണ് പെൺകുട്ടി ചതി മനസ്സിലാക്കുന്നത്.

പരാതി വന്നതിനെ തുടർന്ന് സുബ്രമണ്യ ഒളിവിലാണ്. പൊലീസ് ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top