കേരള കേണ്‍ഗ്രസ്(ബി) ലയനം;എന്‍സിപിയില്‍ തര്‍ക്കം

ആര്‍.ബാലകൃഷ്ണപിള്ളയുടെ എന്‍സിപിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കത്തെ സംബന്ധിച്ച് എന്‍സിപിയിലും ഭിന്നത. കേരള കോണ്‍ഗ്രസ് (ബി) എന്‍സിപി പാര്‍ട്ടിയുമായി ലയിക്കുകയാണെങ്കില്‍ ചര്‍ച്ചയാകാമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ യാതൊരുവിധ ലയനവും പാടില്ലെന്ന് മറ്റൊരു വിഭാഗം. ഇതോടെ എന്‍സിപിയിലെ ഭിന്നതയും രൂക്ഷമായി. തോമസ് ചാണ്ടി,ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ലയനത്തെ പൂര്‍ണ്ണമായി എതിര്‍ക്കുന്നു. ഇരുവരും വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വീണ്ടും തിരിച്ചുവരാനുള്ള വഴികള്‍ മെനയുമ്പോഴാണ് ഗണേഷ് കുമാറിനെ മുന്‍നിര്‍ത്തിയുള്ള ആര്‍.ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ നീക്കങ്ങള്‍. അതിനാലാണ് ഇരുവിഭാഗങ്ങളും ലയനത്തെ എതിര്‍ക്കുന്നത്. ലയനത്തെ കുറിച്ച് ഇന്ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ പറയുകയുണ്ടായി. എന്നാല്‍ അതിനെ എതിര്‍ത്ത് സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന്‍ രംഗത്ത് വന്നതും എന്‍സിപിയിലെ ഭിന്നത രൂക്ഷമാക്കുകയാണ്. ലയനത്തെ കുറിച്ച് ചര്‍ച്ച ഉണ്ടാകുമെന്ന നിലപാടിലാണ് മാണി സി.കാപ്പന്‍. ഇതോടെ ഇന്നത്തെ എന്‍സിപി നേതൃയോഗം കൂടുതല്‍ പ്രാധാന്യമുള്ളതാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here