Advertisement

ഹജ്ജ് യാത്രയിൽ സ്ത്രീകൾ പുരുഷനെ ഒപ്പം കൂട്ടണമെന്ന നിബന്ധന എടുത്തുമാറ്റി

December 31, 2017
2 minutes Read
Muslim women can now travel for Haj without male guardian

ഹജ്ജിന് സഹായിയായി സ്ത്രീകൾ പുരുഷനെ ഒപ്പം കൂട്ടണമെന്ന നിബന്ധന കേന്ദ്രസർക്കാർ എടുത്തു കളഞ്ഞു. മൻകി ബാത് പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

മുത്തലാഖ് എടുത്തുകളഞ്ഞതിലൂടെ മുസ്ലീം സ്ത്രീകൾ വർഷങ്ങളായി അനുഭവിക്കുന്ന കഷ്ടതകൾക്കും ബുദ്ധമുട്ടുകൾക്കും അറുതി വരുമെന്നും ഹജ്ജിലും മുസ്ലീം സ്ത്രീകൾ വിവേചനം നേരിട്ടുവെന്നും, ഇതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒറ്റയയ്ക്ക് പോകുവാൻ അപേക്ഷ നൽകുന്ന എല്ലാ സ്ത്രീകൾക്കും ഹജ്ജിനു പോകാനുള്ള അനുവാദം നൽകുന്നുവെന്ന് ഉറപ്പാക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് താൻ നിർദ്ദേശം കൊടുത്തിട്ടള്ളതായി പ്രധാനമന്ത്രി പറഞ്ഞു. പൊതുവെ ഹജ്ജ് യാത്രയ്ക്ക് നറുക്കിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റയ്ക്ക് പോകാൻ അപേക്ഷ നൽകുന്ന സ്ത്രീകളെ ഈ നറുക്കെപ്പിൽ നിന്ന് ഒഴിവാക്കണമെന്നും അവരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് അവസരം നൽകണമെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Muslim women can now travel for Haj without male guardian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top