താജ്മഹലിൽ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന

താജ്മഹലിലെ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ആലോചനയുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ) രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം 30,000 പേർക്ക് മാത്രം പ്രവേശനം അനുവദിക്കുവാനാണ് എഎസ്‌ഐയുടെ നീക്കം.
പ്രവേശന ടിക്കറ്റുകൾ ഓൺലൈനായും ഓഫ്‌ലൈനായും വാങ്ങാൻ സാധിക്കുന്നതാണ്. എന്നാൽ 30,000 ടിക്കറ്റുകൾ വിറ്റഴിയുന്നതോടെ ആ ദിവസത്തെ ടിക്കറ്റ് വിൽപ്പന അവസാനിപ്പിക്കും. കൂടാതെ, 15 വയസിൽ താഴെ പ്രായമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് ‘സീറോ ചാർജ്’ ടിക്കറ്റ് അവതരിപ്പിക്കാനും എഎസ്‌ഐ തീരുമാനിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here