വിദേശ സഞ്ചാരികള്‍ ട്രെയിനില്‍ നിന്ന് ചാടി; ഒരാള്‍ മരിച്ചു

ട്രെയിന്‍ മാറി കയറിയതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടിയ രണ്ട് വിദേശ സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു.
ന്യൂഡല്‍ഹിയിലേക്ക് പോയ ജനശതാബ്ദി ട്രെയിനിലാണ് സംഭവം. നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള എറിക് ജൊഹാനസാണ് മരിച്ചത്.സവായ് മധോപൂരിലാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റു. തലയ്ക്കേറ്റ മാരകമായ പരിക്കാണ് ജൊഹാനസിന്റെ മരണ കാരണം. ആഗ്രയിലേക്ക് തിരിച്ച ഇവര്‍ ട്രെയിന്‍ മാറി ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ കയറുകയായിരുന്നു. ഡല്‍ഹിയിലെ നെതര്‍ലന്‍ഡ്‌സ് സ്ഥാനപതികാര്യാലയത്തെ വിവരം അറിയിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here