വനിതാ പൈലറ്റിനെ തല്ലി; സഹപൈലറ്റിന്റെ ലൈസൻസ് റദ്ദാക്കി

ജെറ്റ് എയർവേയ്‌സിൽ വനിതാ പൈലറ്റിനെ മർദ്ദിച്ചതിനെ തുടർന്ന് സഹപൈലറ്റിന്റെ ലൈസൻസ് റദ്ദാക്കി. ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പൈലറ്റിന്റെ ലൈസൻസ് റദ്ദാക്കുന്നതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചത്.
ജനുവരി ഒന്നിന് പുലർച്ചെ 2.45ഓടെയാണ് സംഭവം. ലണ്ടനിൽ നിന്നുള്ള ജെറ്റ് എയർവേയ്‌സ് വിമാനം ഇറാൻപാകിസ്താൻ മേഖലയിലൂടെ പറക്കുമ്പോഴാണ് പൈലറ്റുമാർ തമ്മിൽ പ്രശ്‌നമുണ്ടാകുന്നത്. ജനുവരി ഒന്നിന് പുലർച്ചെ 2.45ഓടെയാണ് സംഭവം. ലണ്ടനിൽ നിന്നുള്ള ജെറ്റ് എയർവേയ്‌സ് വിമാനം ഇറാൻ-പാകിസ്താൻ മേഖലയിലൂടെ പറക്കുമ്പോഴാണ് പൈലറ്റുമാർ തമ്മിൽ സംഘർഷമുണ്ടായത്.
മർദ്ദനമേറ്റതിനെ തുടർന്ന് വനിതാ പൈലറ്റ് കോക്പിറ്റിന് വെളിയിൽ വന്നിരുന്നു. തുടർന്ന് വിമാനത്തിന്റെ സുരക്ഷ പോലും പരിഗണിക്കാതെ ഇവരെ തിരികെ വിളിക്കാനായി പൈലറ്റും പുറത്തേക്ക് വരികയായിരുന്നു. ഇത് വിമാന സുരക്ഷാ നയത്തിന്റെ വീഴ്ചയാണെന്നു കാട്ടിയാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടി എടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here