Advertisement

സന്ദര്‍ശകരില്‍ വീര്‍പ്പുമുട്ടി താജ്മഹല്‍; ജനുവരി മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

January 4, 2018
1 minute Read
tajmahal

ലോകമഹാത്ഭുതങ്ങളില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹല്‍ സന്ദര്‍ശകരാല്‍ വീര്‍പ്പുമുട്ടുന്നു. പുരാവസ്തു വകുപ്പാണ് ഈ വിവരം പുറത്ത് വിട്ടത്. സന്ദര്‍ശകരുടെ എണ്ണം നാല്‍പതിനായിരമായി നിയന്ത്രിക്കാനാണ് തീരുമാനം. ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകമാകുക. ഒരാള്‍ക്ക് പരമാവധി 3 മണിക്കൂറാണ് ഇനി താജ്മഹലില്‍ ചെലവഴിക്കാനാവുക. നിലവില്‍ 40രൂപ എന്നത് അമ്പത് രൂപയിലേക്ക് ഉയര്‍ത്തും. ശവകുടീരം സന്ദര്‍ശിക്കണമെങ്കില്‍ 100 രൂപകൂടി നല്‍കണം. ആദ്യ ബാച്ചില്‍ 20,000പേരെ പ്രവേശിപ്പിച്ച ശേഷം അടുത്ത ബാച്ചില്‍ 20,000പേരെ കൂടി പ്രവേശിപ്പിക്കും. ജനുവരി 20മുതലാണ് ഇത് നടപ്പിലാവുക.

taj mahal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top