പാലോട് മാലിന്യ പ്ലാന്റ്;അഭിപ്രായം മയപ്പെടുത്തി ആരോഗ്യമന്ത്രി

ഐഎംഎ യുടെ മാലിന്യ പ്ലാന്റിനെതിരായ ജനങ്ങളുടെ എതിര്‍പ്പുകള്‍ വര്‍ദ്ദിച്ചുവരുന്ന സാഹചര്യത്തില്‍ തന്റെ അഭിപ്രായം മാറ്റി ആരോഗ്യമന്ത്രി രംഗത്ത്. പാലോട് തന്നെ ഈ പ്ലാന്റ് വേണമെന്ന തീരുമാനം ഐഎംഎക്ക് ഇല്ലെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി ഇന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം പ്ലാന്റിനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തില്‍ അഭിപ്രായം മയപ്പെടുത്തിയത്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സ്ഥലത്തെ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്ലാന്റിന് അനുയോജ്യമായ മറ്റൊരു സ്ഥലം സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ പ്ലാന്റ് മാറ്റി നിര്‍മ്മിക്കാനും തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here