എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ പൂട്ടാന്‍ ഉത്തരവ്

എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടേയും വിദ്യാഭ്യാസ വകുപ്പിന്റേയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എറണാകുളത്ത് ചക്കരപ്പറമ്പിലാണ് പീസ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ ഫൗണ്ടേഷന് കീഴില്‍ കേരളത്തില്‍ ആകെ പത്തോളം പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുട്ടികളെ മറ്റ് സ്ക്കൂളുകളില്‍ ചേര്‍ക്കാനും നിര്‍ദേശമുണ്ട്. നവി മുബൈയിലെ ബുറൂജ് റിയലൈസേഷന്‍ എന്ന ഇസ്ലാമിക് വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ പുസ്തകങ്ങളാണ് ഇവിടെ പഠിപ്പിച്ച് വന്നിരുന്നത്. ഐഎസിലേക്ക് ആളെ ചേര്‍ക്കുന്നവരായി പ്രവര്‍ത്തിച്ചിരുന്ന രണ്ട് പേര്‍ ഈ സ്ക്കൂളില്‍ ജോലി ചെയ്തിരുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 2016ഒക്ടോബറിലാണ് ഈ സ്ക്കൂളിനെതിരെ കേസ് എടുത്തത്. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന രീതിയിലുള്ള സിലബസാണ് ഇവിടെ ഉപയോഗിച്ചിരുന്നതെന്നാണ് എഫ്ഐആറിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here