Advertisement

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും

January 5, 2018
0 minutes Read
lalu

കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് വിധിച്ചേക്കും. കഴിഞ്ഞ രണ്ട് പ്രാവശ്യം വിധി പറയുന്നത് മാറ്റി വച്ചിരുന്നു. ഇന്നലെ ശിക്ഷയിന്മേലുള്ള വാദം റാഞ്ചി സിബിഐ കോടതിയിൽ പൂര്‍ത്തിയായിരുന്നു. ലാലുവിനെതിരെയുള്ള കോടതി വിധിക്ക് ശേഷം അനുയായികൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് സിബിഐ കോടതി ജഡ്ജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ദിയോഹര്‍ ട്രഷറിയില്‍ നിന്ന് 85 ലക്ഷത്തോളം രൂപ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് തട്ടിയെടുത്ത കേസില്‍ ലാലുവടക്കം 16 പേരെ കഴിഞ്ഞ 23നാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ശിക്ഷാ വിധിയെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ ലാലു പ്രസാദ് യാദവിന്റെ അഭിപ്രായം കോടതി ഇന്നലെ ആരാഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top