സംസ്ഥാന കലോത്സവം;വിധികര്‍ത്താക്കളുടെ പിന്മാറ്റം തെറ്റിദ്ധാരണ മൂലം

വിധികര്‍ത്താക്കളുടെ പിന്മാറ്റം തെറ്റിദ്ധാരണ മൂലമാണെന്നും പിന്മാറിയ വിധികര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്നും വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത് സുതാര്യതയ്ക്കു വേണ്ടിയാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് സംവിധാനം ഒഴിവാക്കില്ലെന്നും ആരെങ്കിലും തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനെ പിന്നാലെ നൃത്ത ഇനങ്ങളിലെ 10 വിധികര്‍ത്താക്കളാണ് പിന്‍ വാങ്ങിയത് കണ്ണൂരിലേതിനേക്കാള്‍ ശക്തമായ സംവിധാനമായിരിക്കും തൃശൂരിലെന്ന് ഡിപിഐ വിശദമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here