ആധാര്‍ വിവരങ്ങള്‍ ചോരല്‍; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടി

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയെടുത്ത് അധികൃതര്‍. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രിബ്യൂണല്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, അവരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് തുടങ്ങിയവരുടെ പേരുകളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിനായി ഇവര്‍ മൂന്ന് പേരെയും താന്‍ സമീപിച്ചിട്ടുണ്ടെന്ന് രചന ഖൈറ റിപ്പോര്‍ട്ടില്‍ പറഞ്ഞതനുസരിച്ചാണ് ഇവര്‍ മൂന്ന് പേരെയും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം ക്രൈം ബ്രാഞ്ച് കമ്മീഷ്ണര്‍ അലോക് കുമാറാണ് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here