Advertisement

മിസ ഭാരതിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

January 7, 2018
1 minute Read
misa bharti

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാമത്തെ ചാർജ് ഷീറ്റ് സമർപ്പിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് മിസക്കെതിരെ ഇ ഡി കേസെടുത്തിട്ടുള്ളത്.

ഡിസംബർ 23നാണ് മിസക്കും ഭർത്താവ് ശൈലേഷ് കുമാറിനും എതിരെ ഇഡി കേസെടുത്തത്. ഡൽഹിയിൽ അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് ഫാംഹൗസ് വാങ്ങിയെന്ന കേസിൽ ഇഡി ഇരുവർക്കുമെതിരെ നേരത്തേ കേസെടുത്തിരുന്നു.

മിസാലി പാക്കേഴ്‌സ് ആൻഡ് പ്രിന്റേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിൽ പാലത്തിനടുത്തുള്ള ഫാം ഹൗസ് മിസയുടേയും ഭർത്താവിന്റെയും പേരിലാണെന്ന് ഇ ഡി അറിയിച്ചു. 2008-09 കാലഘട്ടത്തിൽ 1.2 കോടി രൂപക്ക് വാങ്ങിച്ച ഫാം ഹൗസിന്റെ ഇടപാടുകൾ കള്ളപ്പണം ഉപയോഗിച്ചാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top