Advertisement

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദം; അതൃപ്തിയുമായി സി.പി.ഐ

January 10, 2018
1 minute Read
Pinarayi Vijayan with Chandrasekharan

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തിയ വിവാദത്തില്‍ സി.പി.ഐയ്ക്ക് അതൃപ്തി. റവന്യുമന്ത്രി അറിയാതെ ഈ വിഷയത്തില്‍ തീരുമാനമെടുത്ത റവന്യുസെക്രട്ടറിയോട് ഇന്ന് തന്നെ വിശദീകരണം തേടാനാണ് സി.പി.ഐയുടെ തീരുമാനം. ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള റവന്യുമന്ത്രി അറിയാതെയാണ് റവന്യുസെക്രട്ടറി യാത്രയ്ക്ക് അനുമതി നല്‍കിയെന്നാണ് സിപിഐയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വകുപ്പില്‍നിന്ന് പണം നല്‍കിയതിനെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റവന്യുസെക്രട്ടറിയോട് ഇതേ കുറിച്ച് വിശദീകരണം തേടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിപിഎം-സിപിഐ ബന്ധം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു വിവാദം കൂടി ഇരു പാര്‍ട്ടികള്‍ക്കിടയിലും ഉടലെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top