Advertisement

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട അയ്യായിരം വര്‍ദ്ധിപ്പിച്ചു

January 10, 2018
0 minutes Read
hajj pilgrimage registration begins today hajj only once with govt aid hajj begins tomorrow hajj ends

ഇന്ത്യയുടെ ഹജ്ജ് ഹജ്ജ് ക്വാട്ട അയ്യായിരം കൂടി വര്‍ധിപ്പിച്ചു. ഇതോടെ1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മം നടത്താം.
1,70,025 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചതായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് അറിയിച്ചത്. മുന്‍വര്‍ഷങ്ങളെ പോലെതന്നെ ഹജ്ജ് ക്വാട്ടയില്‍ 73% പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 27% സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജിനെത്തും. ഇതുപ്രകാരം നാല്‍പ്പത്തിയാറായിരത്തോളം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് നിര്‍വഹിക്കും. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചത്. ജൂലൈ മധ്യത്തില്‍ ഇത്തവണത്തെ ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top