ക്രിമിനൽ കേസുകളിൽ ഇരയെയും സാക്ഷികളെയും വിസ്തരിക്കാൻ കോടതികളിൽ പ്രത്യേക കേന്ദ്രങ്ങൾ

ക്രമിനിൽ കേസുകളിൽ സാക്ഷി പറയാൻ ഭയക്കേണ്ടതില്ല, ഇനി മുതൽ സാക്ഷികളയെും ഇരയെയും വിസ്തരിക്കാൻ കോടതികളിൽ പ്രത്യേക കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിർദ്ദേശ് ഹൈക്കോടതി ജില്ലാ കോടതികൾക്ക് നൽകി.
കോടതിയോട് ചേർന്ന് പ്രത്യേക മുറികളോ കേന്ദ്രങ്ങളോ ആണ് ഇതിനായി സജ്ജമാക്കുന്നത്. സാക്ഷികളെ എത്തിക്കാൻ പ്രത്യേകവഴി, പ്രത്യേക ശൗചാലയം, ഇരിക്കാനുള്ള സൗകര്യം, കാന്റീൻ സംവിധാനം എന്നിവ ഉണ്ടാവും
നിലവിൽ പലകേസുകളിലും സാക്ഷികളെ വിസ്തരിക്കുന്നത് പ്രതികളുടെ സാന്നിധ്യത്തിലാണ്. ഇതുമൂലം പ്രതികളെ ഭയന്നും മറ്റും സാക്ഷികൾ മൊഴി മാറ്റുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരത്തിൽ യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ഉള്ള സാധ്യതകൾ ഇല്ലാതാക്കാനായാണ് പുതിയ തീരുമാനം. നിലവിൽ രഹസ്യമൊഴിയിൽ മാത്രമാണ് സാക്ഷികളെ പ്രത്യേക വിസ്താരം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here