ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബാഗ്

ഒരു ബാഗിന് എന്ത് വില വരും ? സാധാരണ ബാഗിന് 350 രൂപ മുതൽ വില വരുമ്പോൾ ബാഗിറ്റ്, കപ്രീസി പോലുള്ള ബ്രാൻഡുകൾക്ക് 5000 രൂപയൊക്കെ വില വരും. എന്നാൽ 382000 യുഎസ് ഡോളർ രൂപയുടെ ബാഗിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? കൃത്യമായി പറഞ്ഞാൽ 2,43,14,300 കോടി രൂപ !
എർമിസ് ബർകിന്റെ ബാഗിനാണ് ഈ വില ! ഇതാണ് ലോകത്തിലെ ഏറ്റവും വിലക്കൂടിയ ബാഗ്. വൈറ്റ് ഗോൾഡും രത്‌നങ്ങളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 250 ഓളം രത്‌നങ്ങൾ ഈ ബാഗിൽ ഉപയോഗിച്ചിട്ടുണ്ട്. മുതലത്തോലുകൊണ്ടാണ് ഈ ബാഗ് നിർമ്മിച്ചിരിക്കുന്നത്.
ഹോളിവുഡിലെ മുൻനിര നടിമാർ, പോപ് താരങ്ങൾ എന്നിങ്ങനെ കോടികളുടെ ആസ്തിയുള്ളവർക്ക് മാത്രമേ എർമിസ് ബർകിൻ എന്ന ബ്രാൻഡിന്റെ ബാഗുകൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളു. സിനിമാ ലോകത്ത് തന്നെ പല നടിമാർക്കും ഇത് ഇന്നുമൊരു സ്വപ്‌നമായി തന്നെ നിലനിൽക്കുന്നു എന്നത് മറ്റൊരു സത്യം.
worlds most expensive bag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here