ഹെലികോപ്റ്റര്‍ യാത്രയില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി

ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹായിന്റെ പിന്തുണ. തന്റെ നിര്‍ദ്ദേശപ്രകാരമാണ് റവന്യു സെക്രട്ടറി ഹെലികോപ്റ്റര്‍ യാത്ര ഒരുക്കാന്‍ ഉത്തരവിട്ടതെന്നും ഇത്തരം ഫണ്ട് ഉപയോഗത്തെ സി.എ.ജി എതിര്‍ത്തിട്ടില്ലെന്നും കെ.എം എബ്രഹാം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഉത്തരവിട്ടതെന്ന് റവന്യു സെക്രട്ടറി ഇന്നലെ വിശദീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഹെലികോപ്റ്റര്‍ യാത്രയുടെ സമയത്ത് ചീഫ് സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാം മുഖ്യമന്ത്രിയെ പിന്തുണച്ചുള്ള വിശദീകരണവുമായി രംഗത്തെത്തിയത്. ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഇതിന് മുന്‍പും ഇത്തരത്തില്‍ ദുരിതാശ്വാസ ഫണ്ടുകള്‍ ഉപയോഗിച്ച് യാത്രകള്‍ അനുവദിച്ചിട്ടുണ്ടെന്നും കെ.എം എബ്രഹാം വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here