Advertisement

കമല മിൽസ് തീപിടുത്തം; രണ്ട് പേർ അറസ്റ്റിൽ

January 11, 2018
1 minute Read
two arrested in connection with kamala mills fire

കമല മിൽസ് തീപിടിത്തത്തിൽ വൺ എബൗ പബ്ബിൻറെ രണ്ട് ഉടമകളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച അർധരാത്രിയോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൃപേഷ് സാങ്‌വി, ജിഗർ സാങ്‌വിയുമാണ് അറസ്റ്റിലായത്. പാർട്‌നർമാരിലൊരാളായ അഭിജീത് മാങ്കർ ഇപ്പോഴും ഒളിവിലാണ്.

14 പേരാണ് മുംബൈയിലെ കമല മിൽസിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചത്.

മനപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കമല മിൽസിൽ പ്രവർത്തിക്കുന്ന രണ്ട് പബ്ബുകളാണ് വൺ എബൗയും, മോജോ ബിസ്‌ട്രോയും. മോജോ ബിസ്‌ട്രോയിൽ നിന്ന് തീപടർന്ന് വൺ എബൗയിലേക്കും തുടർന്ന് കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു. മുംബൈ പോലീസ് ആദ്യം വൺ എബൗ പബ്ബിൻറെ ഉടമസ്ഥർക്കെതിരെ മാത്രമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് മോജോ ബിസ്‌ട്രോ പബ്ബിൻറെ ഉടമകളുടെ പേരും ചേർക്കുകയായിരുന്നു.

two arrested in connection with kamala mills fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top