Advertisement

136 കിലോയില്‍ നിന്ന് 64ലേക്ക്; ഇത് നയനേഷ് ട്രിക്ക്

January 12, 2018
0 minutes Read
nayanesh

136കിലോയായിരുന്ന ശരീരത്തെ 64ലേക്ക് എത്താന്‍ നയനേഷ് ഇത്തിരി പാടുപെട്ടുകാണും. എന്നാലും സാരമില്ല ശ്രമം വിജയം കണ്ടുവല്ലോ.. അല്ലേ? ഡയറ്റിംഗും ജിമ്മും ഒത്ത് പിടിച്ചിട്ടും ആരംഭ ശൂരത്വത്തില്‍ തടിപിടിപ്പിച്ച ശരീരത്തിന്റെ ഉടമകള്‍ക്കാണ് ഈ കുറിപ്പ്. ഇനിയും വൈകിയിട്ടില്ല.. മാതൃകയായി നയനേഷ് നിങ്ങളുടെ മുന്നില്‍ നടക്കുന്നുണ്ട്.. പിന്നാലെയങ്ങ് നടന്നാല്‍ മതി. അതെ നടന്ന് തന്നെയാണ് നയനേഷ് തടി കുറച്ചത്. നെറ്റി ചുളിക്കേണ്ട,  24മാസം കൊണ്ടാണ് നയനേഷ് മിഷന്‍ കംപ്ലീറ്റ് ചെയ്തത്.


കോളേജില്‍ പഠിക്കുമ്പോള്‍ നയനേഷിന്റെ ഭാര്യം 127ആയിരുന്നു. കൂട്ടുകാരുടെ കളിയാക്കലിലൊന്നും ഒന്നും നടന്നില്ല. ജോലിയ്ക്കായി സ്വന്തം പിതാവിന്റെ കമ്പനിയില്‍ ചേരുക കൂടി ചെയ്തതോടെ ഭാരം ഒമ്പത് കിലോ കൂടി 136ലെത്തി. ഭാരം കൂടിയ മകനെ ഒരു വിവാഹ ചടങ്ങില്‍ കൊണ്ട് പോകാന്‍ മാതാപിതാക്കള്‍ മടിച്ചതാണ് വഴിത്തിരിവായത്. സ്വന്തം കസിന്റെ വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമായത് തടിയാണെന്ന് മനസിലായതോടെ നയനേഷ് തടിയ്ക്ക് പിന്നാലെ കൂടി.


വെണ്ണയും നെയ്യും ചേര്‍ത്ത ഭക്ഷണത്തെയാണ് ആദ്യം കട്ട് ചെയ്തത്. ഒരു ദിവത്തെ ഭക്ഷണം കഴിപ്പ് എട്ട് പ്രാവശ്യത്തില്‍ നിന്ന് മൂന്ന് പ്രാവശ്യത്തേക്ക് കുറച്ചു. പിന്നെ മുടങ്ങാതെ നടക്കാന്‍ ആരംഭിച്ചു. പിന്നെ ഇത് ജീവിതത്തിന്റെ ചിട്ട തന്നെയായി മാറി. 24മാസം കഠിന പരിശ്രമം. കാറ്റ് പോകും പോലെ ഭാരം ശരീരത്തില്‍ നിന്ന് ഊര്‍ന്ന് പോയി. എന്നിട്ട് ദാ ഇത് പോലെ ഫ്രീക്കനായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top