ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ; ഒന്നാം സ്ഥാനം കേരളത്തിലെ ഈ സ്റ്റേഷന്

ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാം സ്ഥാനം പിടിച്ചടക്കി കേരളം. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനാണ് ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്‌റ്റേഷനായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രമുഖ മൊബൈൽ ആപ് അധിഷ്ഠിത ട്രാവൽ പോർട്ടലായ ഇക്‌സിഗോ നടത്തിയ സർവ്വേയിലാണ് കോഴിക്കോട് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സ്റ്റേഷനിൽ ഒന്നായ ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനാണ് വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ.
വൃത്തിയുടെ കാര്യത്തിൽ യാത്രക്കാർ തെരഞ്ഞെടുത്ത മികച്ച സ്റ്റേഷനുകളിൽ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. കർണാടകയിലെ ഹൂബ്ലി ജങ്ഷൻ, ദാവൻഗരെ, ജാർഖണ്ഡിലെ ധൻബാദ്, മധ്യപ്രദേശിലെ ജബൽപൂർ, ഗുജറാത്തിലെ വഡോദര തുടങ്ങിയവ മികച്ച സ്റ്റേഷനുകളുടെ പട്ടികയിൽ പെടുന്നു.
യുപിയിലെ വരണാസി, മഥുര, രാജസ്ഥാനിലെ അജ്മീർ, മഹാരാഷ്ട്രയിലെ ഭുസയാൽ, ബിഹാറിലെ ഗയ എന്നിവ മോശം സ്റ്റേഷനുകളിൽ പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here