Advertisement

ഒരുമിച്ച് മരിക്കാന്‍ അനുവദിക്കണം; അപേക്ഷയുമായി വൃദ്ധ ദമ്പതികള്‍

January 12, 2018
1 minute Read
active euthanasia

ഇപ്പോള്‍ ഈ സമൂഹത്തിന് ഞങ്ങളെക്കൊണ്ട് ഒരു പ്രയോജനവും ഇല്ല, ഇനി അങ്ങോട്ടും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരുമിച്ച് മരിക്കാനുള്ള അനുമതി വേണം. മുബൈ സ്വദേശികളായ വൃദ്ധ ദമ്പതികളുടെ അപേക്ഷയാണിത്. രാഷ്ട്രപതിയ്ക്കാണ് ദയാവധം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. എണ്‍പത്തിയൊമ്പതുകാരനായ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായ നാരായണന്‍ ലാവതെയും ഭാര്യയും പ്രധാനാധ്യാപികയായി മരിച്ച ഐരാവതി ലാവതെയുമാണ് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. 79വയസാണ് ഐരാവതിയ്ക്ക്. ദമ്പതിമാര്‍ക്ക് കുട്ടികളില്ല. മൂന്ന് പതിറ്റാണ്ടിലധികം നാളത്തെ സേവനത്തിന് ശേഷമാണ് ഇരുവരും വിരമിച്ചത്.

ജീവിക്കാന്‍ താത്പര്യമില്ലെന്നാണ് ദയാവധത്തിന് ഇവര്‍ പറയുന്ന കാരണം. ജീവിതം തുടരണമെന്നില്ല, ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ ഒരുമിച്ച് മരിക്കാന്‍ മാത്രമാണ് ഇനിയുള്ള ആഗ്രഹമെന്നാണ് ദമ്പതിമാര്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിച്ചാണ് തങ്ങള്‍ക്ക് മക്കള്‍ വേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്. ഈ പ്രായത്തില്‍ വേറെ ഒരാളെ ബുദ്ധിമുട്ടിക്കാനും താത്പര്യമില്ല. ഇക്കാര്യമെല്ലാം കാണിച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഇവര്‍ രാഷ്ട്രപതിയ്ക്ക് കത്ത് അയച്ചത്. എന്നാല്‍ തീരുമാനം അറിയിക്കാന്‍ ഇനിയും സമയം വേണമെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് വൃദ്ധ ദമ്പതികള്‍ക്ക് നല്‍കിയ മറുപടി.

active euthanasia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top