സുപ്രീം കോടതി പ്രതിസന്ധി; സര്‍ക്കാര്‍ ഇടപെടില്ല

സുപ്രീം കോടതിയില്‍ നിന്ന് ജഡ്ജിമാര്‍ പുറത്തിറങ്ങി വാര്‍ത്തസമ്മേളനം നടത്തിയ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകില്ല. കോടതിയുടെ ആഭ്യന്തരപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ വിഷയത്തെ കുറിച്ച് പ്രധാനമന്ത്രി നിയമമന്ത്രിയുമായി സംസാരിക്കുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. അതേ തുടര്‍ന്നാണ് ഈ തീരുമാനം. അതേ സമയം കോടതിയിലെ പ്രതിസന്ധിക്ക് നാളെ തന്നെ പരിഹാരം കാണുമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ചീഫ് ജസ്റ്റിസുമായി അറ്റോര്‍ണി ജനറല്‍ കൂടികാഴ്ച നടത്തിയിരുന്നു. ജഡ്ജിമാര്‍ തമ്മിലുള്ള തര്‍ക്കം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here