സര്‍ക്കാര്‍ പ്രതിനിധിയെ ചീഫ് ജസ്റ്റിസ് മടക്കി

സുപ്രീം കോടതിയില്‍ അരങ്ങേറിയ അസാധാരണ സംഭവങ്ങളെ കുറിച്ച് സംസാരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വീട്ടിലെത്തിയ സര്‍ക്കാര്‍ പ്രതിനിധിയെ ജസ്റ്റിസ് മടക്കി അയച്ചു. സമവായത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ ഈ നടപടി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ നൃപേന്ദ്ര മിശ്രയാണ് ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ നിന്ന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നൃപേന്ദ്ര മിശ്ര മടങ്ങി പോകുകയായിരുന്നു. ദീപക് മിശ്രയുടെ വസതിയ്ക്ക് മുന്‍പില്‍ കാത്തുനിന്നെങ്കിലും കാണാന്‍ കഴിയാതെ സര്‍ക്കാര്‍ പ്രതിനിധിയ്ക്ക് മടങ്ങേണ്ടി വന്നു.
Principal Secretary to PM, Nripendra Misra, seen outside Chief Justice of India Dipak Misra’s residence in Delhi. pic.twitter.com/5C2PVvO36T
— ANI (@ANI) January 13, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here