രണ്ടാം പോര് ഇന്ന് മുതല്‍; കരുതലോടെ ഇന്ത്യ

ഇന്ത്യ-സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് മുതല്‍ സെഞ്ചൂറിയനില്‍. ആദ്യ ടെസ്റ്റിലെ ദയനീയമായ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യ വിയര്‍പ്പൊഴുക്കേണ്ടി വരും. ബൗളേഴ്‌സിനെ പിന്തുണക്കുന്ന സൗത്താഫ്രിക്കന്‍ പിച്ചുകളില്‍ ഇന്ത്യ കൂടുതല്‍ പേസര്‍മാരെ ഇന്ന് പരീക്ഷിച്ചേക്കും. അതിനാല്‍ ഇഷാന്ത് ശര്‍മ്മയ്ക്കും ഇന്ന് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബാറ്റിങ് നിരയാണ് ഇന്ത്യയെ വലക്കുന്നത്. സ്വന്തം പിച്ചുകളില്‍ മികച്ച സ്‌കോര്‍ കണ്ടെത്താറുള്ള സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം സൗത്താഫ്രിക്കന്‍ പിച്ചില്‍ അമ്പേ പരാജയമാകുന്ന കാഴ്ചയാണ് ആദ്യ ടെസ്റ്റില്‍ കണ്ടത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ഇന്ന് പുറത്തിരുന്നേക്കാം. കെ.എല്‍ രാഹുലിന് കൂടുതല്‍ സാധ്യതകള്‍ കല്‍പിക്കപ്പെടുന്നു. എന്നാല്‍ രഹാനെയുടെ കാര്യത്തില്‍ ഉറപ്പില്ല. ധവാനും രോഹിത്തും ടീമില്‍ ഇടം പിടിക്കാതെ പോയാല്‍ കെ.എല്‍ രാഹുലിനും അജിങ്ക്യ രഹാനെയ്ക്കും സാധ്യതകള്‍ ഉണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here