Advertisement

സെഞ്ചൂറിയന്‍ ടെസ്റ്റ്; ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 335ന് പുറത്ത്

January 14, 2018
1 minute Read
Freedom series

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 335ല്‍ അവസാനിച്ചു. രണ്ടാം ദിനം 269/6 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 66 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ഓള്‍ഔട്ട് ആകുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം (94), ഹഷിം അംല (82), ഫാഫ് ഡുപ്ലസി (63) എന്നിവരുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക 335 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ആര്‍.അശ്വിന്‍ നാല് വിക്കറ്റുകളും ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 28 റണ്‍സ് നേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top