സെഞ്ചൂറിയന്‍ ടെസ്റ്റ് രണ്ടാം ദിനം; കറക്കി വീഴ്ത്തണം, കറങ്ങാതിരിക്കണം

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം വരുതിയിലാക്കാന്‍ ഇന്ത്യ കളത്തിലിറങ്ങി. ആദ്യ ദിനത്തിന്റെ ആരംഭത്തില്‍ ബാറ്റിംഗില്‍ മികച്ച തുടക്കം കിട്ടിയിട്ടും സൗത്താഫ്രിക്കയ്ക്ക് അത് മുതലെടുക്കാന്‍ കഴിയാതെ പോയി. 269/6 എന്ന നിലയിലാണ് ഇന്ന് സൗത്താഫ്രിക്ക കളത്തിലിറങ്ങുക. തുടക്കത്തില്‍ താളം നഷ്ടപ്പെട്ട കളി ഇന്ത്യയുടെ വരുതിയിലാക്കിയത് സ്പിന്നര്‍ ആര്‍.അശ്വിന്‍ ആണ്. കുത്തിതിരിയുന്ന പന്തുകള്‍ സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ ഏറെ വലച്ചു. മൂന്ന് വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. ഇന്നും അശ്വിന്റെ മികവില്‍ സൗത്താഫ്രിക്കയെ എത്രയും വേഗം പിടിച്ചുകെട്ടാനാണ് ക്യാപ്റ്റന്‍ കോലിയുടെ ശ്രമം. ഇന്ത്യയുടെ ബാറ്റിംഗ് നിര പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതാണ് ടീമിനെ വലയ്ക്കുന്നത്. രണ്ടാം ദിനമായ ഇന്ന് തന്നെ മികച്ച സ്‌കോര്‍ നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയ്ക്ക് മത്സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയൂ. സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡ്യുപ്ലസിസും കേശവ് മഹാരാജുമാണ് ഇപ്പോള്‍ ക്രീസില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here