കൊഞ്ചിന് വേദനിക്കും; ജീവനോടെ തിളപ്പിക്കരുതെന്ന് സര്‍ക്കാര്‍

ഇനിമുതല്‍ കൊഞ്ചിനെ ജീവനോടെ തിളപ്പിക്കാന്‍ പറ്റില്ല സ്വിറ്റ്സര്‍ലാന്റ്കാര്‍ക്ക്. കാരണം സ്വിസ് ഫെഡറല്‍ കൗണ്‍സിലില്‍ അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. പാകം ചെയ്യാനായോ അല്ലാതെയോ ഇനി ജീവനോടെ കൊഞ്ചിനെ തിളപ്പിക്കരുത് എന്നാണ് നിര്‍ദേശം. മാര്‍ച്ച് ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. തലയ്ക്ക് ക്ഷതം ഏല്‍പ്പിച്ചോ, ഷോക്കടിപ്പിച്ചോ കൊന്ന ശേഷം മാത്രമേ ഇവയെ തിളപ്പിക്കാവൂ എന്നാണ് ഉത്തരവ്. കൊഞ്ചിന് വേദന അനുഭവിക്കാന്‍ പറ്റുമോ എന്ന തരത്തില്‍ ചര്‍ച്ച കള്‍ സ്വിറ്റ്സര്‍ലാന്റില്‍ ചൂട് പിടിക്കുകയാണ്. ഇതിന്റെ ഇടയിലാണ് ഇപ്പോള്‍ ഉത്തരവ് കൂടി പുറത്ത് വന്നിരിക്കുന്നത്. ന്യൂസിലാന്റ്, ഇറ്റലിയിലെ നഗരമായ റെഗ്ഗിയോ എമിലിയ എന്നിവിടങ്ങളില്‍ കൊഞ്ചിനെ ജീവനോടെ തിളപ്പിക്കുന്നത് നേരത്തെ തന്നെ നിരോധിച്ച സ്ഥലങ്ങളാണ്. മൃഗങ്ങളെ ദയാപൂര്‍വ്വം കൊല്ലണമെന്നാണ് ഈ ഉത്തരവിന്റെ അടിസ്ഥാനം. എന്നാല്‍ തലയ്ക്ക് ക്ഷതം വരുത്തുന്നതും ഷോക്ക് അടിപ്പിക്കുന്നതും ഇതിന് വേദനയുണ്ടാക്കില്ലേ എന്നാണ് മറുപക്ഷം ഉന്നയിക്കുന്ന ചോദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here