ശ്രീജിത്തിന് പിന്തുണയേറുന്നു

സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര ശ്രീജിത്തിന് പിന്തുണയേറുന്നു. നടന്‍ ടൊവീനോ തോമസ് അടക്കമുള്ളവര്‍ ഇന്ന് ശ്രീജിത്തിന് അടുത്തെത്തി. ശ്രീജിത്തിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധ കൂട്ടായ്മ നടക്കുകയാണ്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പെയിന് തുടക്കമിട്ട ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. സെക്രട്ടറിയറ്റ് നടയിലെ സമരം 765 ദിവസം പിന്നിടുകയാണ്. കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
tovino
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here