എറണാകുളത്ത് വീണ്ടും വന്‍ കവര്‍ച്ച; കല്യാണ വീട്ടില്‍ നിന്ന് കവര്‍ന്നത് 110പവനും ഒരു ലക്ഷത്തോളം രൂപയും

കവര്‍ച്ചാ പരമ്പരയെ തുടര്‍ന്ന് ഭീതിയിലായ കൊച്ചിയെ ഞെട്ടിച്ച് വീണ്ടും വന്‍ കവര്‍ച്ച. ആലുവയിലാണ് കവര്‍ച്ച നടന്നത്. ആലുവ മഹിളാലയം കവലയിലെ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിവാഹ ആവശ്യത്തിനായി വച്ചിരുന്ന നൂറ്റിപത്ത് പവനും തൊണ്ണൂറായിരം രൂയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷണം നടക്കുമ്പോള്‍ വീട്ടുകാര്‍ പുറത്ത് പോയിരിക്കുകയായിരുന്നു.
ഈ വീടിന് സമീപത്തായി പണി നടക്കുന്ന ഫ്ലാറ്റിലെ നിര്‍മ്മാണ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കസ്റ്റഡിയില്‍ എടുത്ത ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. വീട് കുത്തി തുറന്നാണ് മോഷണ സംഘം അകത്ത് കടന്നത്. ആലുവ എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ എറണാകുളത്ത് വന്‍ കവര്‍ച്ച പരമ്പരകള്‍ നടന്നിരുന്നു. ഈ കവര്‍ച്ചയില്‍ പങ്കാളികളായ മോഷ്ടാക്കളെ ഉത്തരേന്ത്യയില്‍ നിന്ന് പിടികൂടി കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ എത്തിച്ചത്. മോഷ്ടാക്കളെ പിടികൂടിയെന്ന ആശ്വാസത്തില്‍ ജനങ്ങളിരുന്നപ്പോഴാണ് ഇപ്പോള്‍ പുതിയ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here