വിധവയായ അമ്മയ്ക്ക് പുതിയ ജീവിതം സമ്മാനിച്ച് മകള്‍

സംഹിതയുടെ അച്ഛന്‍ സംഹിതയുടേയും അമ്മയുടേയും ജീവിതത്തില്‍ നിന്ന് മറഞ്ഞത് പൊടുന്നനെയാണ്. അതും ജീവിതം ആഘോഷിച്ച് കൊണ്ടിരുന്ന ഒരു സമയത്ത്. ഹൃദയസ്തംഭനമായിരുന്നു. ജീവിതം തന്നെ സ്തംഭിച്ച അവസ്ഥ. കണ്ണീരോര്‍മ്മകള്‍ പടരുന്ന ഓര്‍മ്മതന്നെയാണ് സംഹിതയ്ക്കും അമ്മ ഗീതാ അഗര്‍വാളിനും ചേച്ചിയ്ക്കും ഇന്നും മുകേഷ് ഗുപ്തയുടെ മരണം.2016മെയ് മാസത്തിലായിരുന്നു ഗീതയുടേയും മക്കളുടേയും ജീവിതത്തെ തകിടം മറിച്ച് മുകേഷ് മറഞ്ഞത്. എന്നാല്‍ വിഷമങ്ങളെ ഉള്ളിലൊതുക്കി ജീവിതം പതുക്കെ മുന്നോട്ട് നീങ്ങി. ജോലി ആവശ്യങ്ങള്‍ക്കായി സംഹിതയും ചേച്ചിയും മറ്റിടങ്ങളിലേക്ക് മാറി. എന്നാല്‍ അമ്മ ഒറ്റപ്പെടലിനോട് പെരുത്തപ്പെട്ട് ഭര്‍ത്താവിന്റെ ഓര്‍മ്മകളുമായി സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ഉള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ സംഹിതയ്ക്ക് ഇത് അംഗീകരിക്കാനാകില്ലായിരുന്നു. പതിയെ അമ്മയോട് ഒരു ജീവിത പങ്കാളിയെ കുറിച്ച് സംസാരിച്ച് നോക്കി. എന്നാല്‍ സ്വാഭാവികമായും അമ്മ ഒഴിഞ്ഞ് മാറി, പൊട്ടിത്തെറിച്ചു, കരഞ്ഞു.
വിവാഹാലോചനയ്ക്ക് ചൂട് പിടിച്ചപ്പോള്‍ ഗീതയ്ക്ക് ഒരു ആരോഗ്യ പ്രശ്നം. പരിശോധനയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജയ്പൂരായിരുന്നു ഓപ്പറേഷന്‍. ഗുപ്ത ആശുപത്രിയിലെത്തി. മൂന്ന് ദിവസം ഒപ്പം ഉണ്ടായിരുന്നു. ഈ മൂന്ന് ദിവസം കൊണ്ടാണ് വിവാഹം എന്ന അവസ്ഥയിലേക്ക് ഗീതയും മാനസികമായി എത്തിത്.
പിന്നീടങ്ങോട്ട് എല്ലാം പെട്ടെന്നായിരുന്നു.അമ്മയുടെ വിവാഹത്തിന് ഒരു കുറവും വരുത്തിയില്ല. വിവാഹം ആഘോഷപൂര്‍വ്വം നടത്തി. രണ്ടാം വിവാഹം എന്ന് കേട്ടാലെ നെറ്റി ചുളിക്കുന്ന സമൂഹത്തിന് മുന്നില്‍ അമ്മയുടെ വിവാഹം നടത്തിയ സംഹിത ഇന്ന് ഹീറോയാണ്. അച്ഛനേയും അമ്മയേയും സ്നേഹിക്കുന്ന മനുഷ്യ മനസുകള്‍ക്ക് ഊര്‍ജ്ജം പകരുന്ന നല്ല അസ്സല്‍ ഹീറോ. ജനുവരി 31നായിരുന്നു വിവാഹം. പുതുവര്‍ഷത്തോടൊപ്പം സംഹിക ഇവര്‍ക്ക് സമ്മാനിച്ചത് പുതു ജീവിതം കൂടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here