പ്രധാനമന്ത്രിയുടെ യു.എ.ഇ, ഒമാൻ പര്യടനം ഫെബ്രുവരി 10 മുതൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ ഒമാൻ പര്യടനം ഫെബ്രുവരി 10 ന് ആരംഭിക്കും. അബുദാബിയിൽ നടക്കുന്ന സർക്കാർ ഉച്ചകോടിയിൽ സംബന്ധിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. പത്തിനാണ് സമ്മേളനം.
അന്നു വൈകീട്ട് അദ്ദേഹം ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലേക്ക് യാത്രതിരിക്കും. അവിടെ 12ന് ഭരണാധികാരികളുമായുള്ള ചർച്ചയാണ് പ്രധാനം.
അബുദാബിയിൽ ക്ഷേത്രം പണിയാനായി സ്ഥലം അനുവദിക്കണമെന്ന് യു.എ.ഇ. പര്യടനത്തിനിടയിൽ മോദി യു.എ.ഇ. രാഷ്ട്രനേതാക്കളോട് അഭ്യർഥിച്ചിരുന്നു. അപ്പോൾതന്നെ
സ്ഥലം അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ശൈഖ് മുഹമ്മദ് ബിൻ സായിദ് പുറപ്പെടുവിച്ചു. ഈ സ്ഥലത്താണ് മോദി ക്ഷേത്രത്തിന്റെ തറക്കല്ലിടുന്നത്.
2015 ഓഗസ്റ്റ് 16ന് ആദ്യമായി നരേന്ദ്രമോദി യു.എ.ഇ.യിൽ എത്തിയത് ചരിത്രസംഭവമായിരുന്നു.
34 വർഷത്തിനുശേഷം ആദ്യമായി എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി എന്നനിലയിൽ വൻ സ്വീകരണമായിരുന്നു യു.എ.ഇ. ഭരണാധികാരികൾ മോദിക്ക് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here