Advertisement

‘ഹലോ’ എന്നത് വാസ്തവത്തിൽ ഗ്രഹാമ്പലിന്റെ പ്രണയിനിയുടെ പേര് തന്നെയോ ?

January 16, 2018
2 minutes Read
story behind hello

ഫോൺ ചെവിയിൽവെച്ചാൽ ആദ്യം ചോദിക്കുന്ന വാക്ക്, ‘ഹലോ’. ഫോണിലൂടെ തുടങ്ങിവെച്ച ഈ ‘ഹലോ’ സംസ്‌കാരം പിന്നീട് രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുമ്പോഴും പറഞ്ഞുതുടങ്ങി. വാസതവത്തിൽ എന്താണ് ഈ ഹലോ ? നമ്മളിൽ പലരും കരുതുന്ന പോലെ ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാംബലിന്റെ കാമുകിയുടെ പേര് തന്നെയാണോ ഹലോ ?

ഹലോ എന്ന വാക്കിന് പിന്നിൽ ഗ്രഹാമ്പലിന്റെ കാമുകിയല്ല എന്നതാണ് സത്യം. മാർഗരറ്റ് ഹലോ എന്ന കാമുകിയിൽ നിന്നുമാണ് ഹലോ എന്ന വാക്ക് വന്നതെന്നും, അദ്ദേഹം മരിച്ചാലും ലോകം അവരെ മറക്കാതിരിക്കാനാണ് അദ്ദേഹം ഫോൺ ഉപയോഗിക്കുമ്പോൾ ഹലോ എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം തുടങ്ങണമെന്ന് പറഞ്ഞതെന്നും വർഷങ്ങളായി കരുതിപോന്നു…എന്നാൽ ഇത് സത്യമല്ല.

ഗ്രഹാംബലിന് മാർഗെരറ്റ ഹലോ എന്നെ പേരിൽ ഒരു കാമുകി ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും ലഭ്യമല്ല. ഊമയും ബധിരയും ആയ തന്റെ വിദ്യാർത്ഥിയെ അദ്ദേഹം സ്‌നേഹിച്ചു വിവാഹം ചെയ്യുക യായിരുന്നു.അവരാണ് മബേൽ ഹബ്ബാർഡ്.

ഗ്രഹാംബൽ ഒരിക്കലും ഹലോ എന്ന വാക്ക് ുപയോഗിച്ചിട്ടില്ല. തൊട്ടടുത്ത മുറിയിലെ തന്റെ അസിസ്റ്റന്റിനോട് സംസാരിച്ചുകൊണ്ടാണ് ഗ്രഹാംബൽ തന്റെ കണ്ടുപിടുത്തം ആദ്യമായി ഉപയോഗിക്കുന്നത്. യാതൊരുവിധ അഭിസംബോധനകളുമില്ലാതെ ‘കം ഹിയർ ഐ വാണ്ട് ടു സീ യു’ എന്നാണ് ടെലിഫോണിലൂടെ ഗ്രഹാംബൽ പറഞ്ഞത്.

ഹലോ എന്നവാക്ക് ‘ഹോല’ എന്ന വാക്കിൽ നിന്നാണ് വരുന്നത്. ഹോല എന്നാൽ ശ്രദ്ധിക്കൂ എന്നാണ് അർത്ഥം. അഹോയ് എന്നാണ് ഗ്രഹാംബൽ ഉപയോഗിച്ചിരുന്നത്. തോമസ് എഡിസൺ ഇത് തെറ്റായി ‘ഹലോ’ എന്നാണ് കേട്ടതെന്നും അങ്ങനെയാണ് ഹലോ ഉപയോഗിച്ച് തുടങ്ങിയതെന്നും വാദമുണ്ട്.

story behind hello

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top