കള്ളക്കേസില്‍ കുടുക്കി; എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കള്ളക്കേസ് മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ പെരുമ്പാവൂരിലെ ക്വാറിക്കെതിരെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ പെരുമ്പാവൂര്‍ മുന്‍ എസ്‌ഐ ഹണി കെ ദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, രാജേഷ് എന്നിവരെയണ് സസ്‌പെന്‍ഡ് ചെയ്തത് പെരുമ്പാവൂരിലെ ക്വാറിക്കെതിരെ സമരം ചെയ്ത കുഞ്ഞുമുഹമ്മദ് എന്നയാളെ മനഃപൂര്‍വം മയക്കുമരുന്ന് കേസില്‍പ്പെടുത്തിയെന്ന പരാതിയിലാണ് വകുപ്പുതല നടപടി. രണ്ട് കൊല്ലം മുമ്പാണ് കേസിനാസ്പദമായ നടന്നത്. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. നിലവില്‍ എറണാകുളത്ത് ഷാഡോ എസ് ഐയാണ് ഹണി കെ ദാസ്. ഹണി കെ ദാസിനെ കഴിഞ്ഞ ആഴ്ച ഷാഡോയില്‍ നിന്ന് നാര്‍ക്കോട്ടിക്സിലേക്ക് മാറ്റിയിരുന്നു.
honey k das
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here