ബാര്‍ കോഴക്കേസിനെ കുറിച്ചുള്ള പ്രതികരണത്തിന് ഇപ്പോള്‍ ഇല്ലെന്ന് കെ.എം മാണി

ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അതേ കുറിച്ച് ഒരു പ്രതികരണത്തിനും താന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് കെ.എം മാണി. കേസ് കോടതിയുടെ പരിഗണനയിലാണ്. 45 ദിവസം കൂടിയാണ് കോടതി വിജിലന്‍സിന് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തനിക്ക് കേസിനെ കുറിച്ചോ വിജിലന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ചോ ഒന്നും പറയാനില്ലെന്ന് കെ.എം മാണി പറഞ്ഞു. കേസില്‍ മാണിക്കെതിരെ തെളിവുകളില്ലെന്ന് പറഞ്ഞാണ് വിജിലന്‍സ് മാണിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. വിജിലന്‍സ് ഈ കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാണിക്കെതിരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് വിജിലന്‍സ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട സിഡിയിൽ കൃത്രിമമുണ്ടെന്നുള്ള ഫോറൻസിക് റിപ്പോർട്ടും മാണിക്ക് തുണയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here