Advertisement

സെഞ്ചൂറിയനിലും കാലിടറി ഇന്ത്യ; രണ്ടാം ടെസ്റ്റിലും തോല്‍വി, പരമ്പര നഷ്ടം

January 17, 2018
1 minute Read
Freedom series 5

ഇന്ത്യയുടെ തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര വിജയങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സൗത്താഫ്രിക്ക. സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും കോഹ്‌ലി പട തോല്‍വി ഏറ്റുവാങ്ങി. മൂന്ന് കളികളുള്ള പരമ്പരയിലെ ആദ്യ രണ്ട് കളികളും പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പരയും നഷ്ടമായി. സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 151 റണ്‍സിന് ഓളൗട്ട് ആയി. 47 റണ്‍സ് നേടിയ രോഹിത്ത് ശര്‍മ മാത്രമാണ് സൗത്താഫ്രിക്കന്‍ ബൗളേഴ്‌സിന് മുന്‍പില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മുഹമ്മദ് ഷമി 28 റണ്‍സ് നേടി. സൗത്താഫ്രിക്കയ്ക്കായ് ലുങ്കി എന്‍ഗിഡി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. കഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
സ്‌കോര്‍ ബോര്‍ഡ്: സൗത്താഫ്രിക്ക – 335, 258
ഇന്ത്യ- 307, 151

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top