Advertisement

സ്വത്ത് സമ്പാദനക്കേസ്; കെ. ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

January 18, 2018
0 minutes Read
K.Babu2

മുന്‍ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അട്ടിമറിക്കാന്‍ നീക്കം. അതേ തുടര്‍ന്ന് കെ.ബാബുവിന്റെ മൊഴി വിജിലന്‍സ് വീണ്ടും രേഖപ്പെടുത്തും. കെ.ബാബുവിന്റെ ആവശ്യപ്രകാരമാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. തന്റെ മൊഴി ഒരിക്കല്‍ കൂടി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി ആഭ്യന്തര സെക്രട്ടറിയ്ക്കും ഡിജിപിയ്ക്കും കെ.ബാബുവിന് നിവേദനം നല്‍കിയിരുന്നു. ഡിജിപിയുടെ ആവശ്യപ്രകാരമാണ് വിജിലന്‍സ് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ കെ.ബാബുവിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണനയിലിരിക്കെയാണ് പുതിയ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി കെ.ബാബു രംഗത്തെത്തിയത്. വരവില്‍ കൂടുതല്‍ ചെലവ് നടത്തിയിട്ടുണ്ടെന്നാണ് ബാബുവിനെതിരായ കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top