പതിനാലുകാരന്റെ മരണം; അമ്മയെ തെളിവെടുപ്പിന് വീട്ടില്‍ എത്തിച്ചു

കൊല്ലത്ത് കുരീപ്പള്ളിയില്‍ സ്വന്തം മകനെ കൊന്ന് മൃതശരീരം തീയിലിട്ട് കത്തിച്ച കേസില്‍ പ്രതിയായ അമ്മയെ തെളിവെടുപ്പിനായ് പോലീസ് കൊല്ലത്തെ വീട്ടിലെത്തിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബ് എന്ന പതിനാലുകാരനെയാണ് അമ്മ ജയമോള്‍ ദാരുണമായി കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായ് എത്തിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി തടിച്ചുകൂടി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താന്‍ തനിച്ചാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് ജയ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പോലീസ് അത് മുഴുവനായി വിശ്വാസത്തിലെടുത്തിട്ടില്ല. കഴുത്തില്‍ ഷാളുമുറുക്കി കൊന്ന ശേഷം രണ്ടിടത്ത് ഇട്ടാണ് ജയമോള്‍ മകന്‍ ജിത്തു ജോബിന്റെ മൃതദേഹം കത്തിച്ചത്. കുരീപ്പള്ളി സെബദിയില്‍ ജോബ് ജി ജോണാണ് ജിത്തുവിന്റെ പിതാവ്.കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജിത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here