പദ്മാവതിന് വിലക്കില്ല; സുപ്രീം കോടതി

നാല് സംസ്ഥാനങ്ങളില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതിന് ഏര്‍പ്പെടുത്തിയ നിരോധം സുപ്രീം കോടതി റദ്ദാക്കി. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലാണ് പദ്മാവത് റദ്ദാക്കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുത്തിരുന്നത്. അതിനെതിരാണ് സുപ്രീം കോടതി രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരുകള്‍ അത്തരത്തിലൊരു തീരുമാനമെടുക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സിസ്റ്റത്തിന് തന്നെ എതിരാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ആര്‍ക്കെങ്കിലും വ്യക്തിപരമായി എതിരഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് നിയമപരമായി സമീപിക്കാം. സംസ്ഥാനത്തിന് സിനിമയുടെ അന്തസത്തയെ ചോദ്യം ചെയ്യാനുള്ള അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പദ്മാവത് സിനിമയുടെ നിര്‍മ്മാതക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. നേരത്തേ പദ്മാവതി എന്ന പേര് നിരവധി വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ വഴിയാണ് പദ്മാവത് എന്നാക്കിയത്.
If states are banning a film, then it is destroying federal structure.
It is a serious matter. If somebody has a problem,then he or she can approach appellate tribunal for relief. State can’t touch the content of a film: Harish Salve representing producers of #Padmaavat in SC— ANI (@ANI) January 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here