ഭക്ഷ്യ വിഷബാധ; 98 കുട്ടികൾ ആശുപത്രിയിൽ

ഭക്ഷ്യ വിഷബാധയേറ്റ നിലയിൽ തോന്നയ്ക്കൽ എൽ.പി. സ്‌കൂളിലെ 98 വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ അറിയിച്ചു.
ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും പനിയും വയറുവേദനയുമാണുണ്ടായിരുന്നത്. ചിലർക്ക് ഛർദിലും വയറിളക്കവുമുണ്ട്. ഇവരിൽ കൂടുതൽ പേർക്കും വലിയ പ്രശ്‌നമില്ലയെങ്കിലും ആരോഗ്യ നില വിലയിരുത്തിയ ശേഷമായിരിക്കും ഡിസ്ചാർജ് ചെയ്യുക.
ബുധനാഴ്ച കഴിച്ച ഭക്ഷണമാണ് പ്രശ്‌നമായതെന്നാണ് കൂടെ വന്നവർ പറയുന്നത്. ചെറിയ ബുദ്ധിമുട്ടുകൾ വന്നപ്പോൾ തൊട്ടടുത്തുള്ള ആശുപത്രികളിൽ ഈ കുട്ടികളെ കൊണ്ടു പോയിരുന്നു. എന്നാൽ പിന്നീടാണ് ചിലരെ എസ്.എ.ടി.യിൽ കൊണ്ടുവന്നത്. തുടർന്ന് ഈ വാർത്തയറിഞ്ഞാണ് പലരും ഒറ്റയ്ക്കും കൂട്ടായും ചികിത്സ തേടിയെത്തിയതെന്നും അവർ പറയുന്നു.
വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏതിൽ നിന്നാണ് ഏറ്റതെന്നറിയാൻ സാമ്പിളുകൾ എടുത്ത് മൈക്രോബയോളജി ലാബിൽ അയച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി അധികൃതരും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കളക്ടറുടെ നിർദേശ പ്രകാരം തഹൽസീദാറും എത്തിയിരുന്നു.
ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികൾക്ക് എസ്.എ.ടി. ആശുപത്രിയിൽ എല്ലാവിധ വിദഗ്ധ ചികിത്സയും ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് എല്ലാവിധ ചികിത്സകളും പരിശോധനകളും മരുന്നും സൗജന്യമായി നൽകി. വിദ്യാഭ്യാസ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും രാത്രി വൈകി വിദ്യാർത്ഥികളെ സന്ദർശിച്ചു.
എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ളവർ
1. ശ്രീഹരി (10)
2. ഹരിനന്ദ് (7)
3. എബിൻ (8)
4. ഖലീൽ (7)
5. സബിൻ (8)
6. അഖില (10)
7. ശ്രീലക്ഷ്മി (4)
8. അൻസിൽ (7)
9. ശ്രേയ (5)
10. റാഷിദ് (10)
11. സിദ്ധാർത്ഥ് (7)
12. ശ്രീനന്ദ (3)
13. മുഹമ്മദ് ഖാൻ (5)
14. ഖന്ന ഫാത്തിമ
15. അൻസിയ സലിം (3)
16. ഫിദ (5)
17. സുജിൻ (4)
18. നുഹ സുമയ്യ (8)
19. നിവേദിത (4)
20. സുര്യജിത്ത് (7)
21. ഫർഹാന (6)
22. ദിയ (6)
23. ബിൻസ (5)
24. ആയിഷ ഫാത്തിമ (4)
25. ഗൗരി (6)
26. ആലിയ (7)
27. ആദിനാഥ് (5)
28. അനാമിക (5)
29. ഹരിപ്രിയ (7)
30. പവിത്ര (8)
31. മഹി (8)
32. അർജുൻ (10)
33. അഖിൽ (8)
34. കൈലാസ് (8)
35. ശിവകാമി (9)
36. ഗംഗ (5)
37. അനന്യ (6)
38. ആമിന (4)
39. ഭാഗ്യലക്ഷ്മി (8)
40. ഭാഗ്യ (6)
41. വിവേകാനന്ദ (7)
42. ദീപിക സുരേഷ് (6)
43. അക്ഷയ് (8)
44. മുഹമ്മദ് ഫർഹാന (6)
45. ഫൈറൂസ് ഹസൻ (5)
46. മുമ്മദ് സെരീസ് (5)
47. കാർത്തിക് രാജേഷ് (9)
48. സാജു (8)
49. പൗർണമി (6)
50. ആർച്ച (6)
51. ആവണി (6)
52. സൂര്യജിത്ത് (8)
53. സുഹാന (8)
54. സുരഭി (10)
55. സൂര്യ (6)
56. കൈലാസ്‌നാഥ് (6)
57. സൂര്യനാഥ് (8)
58. നിഥിൻ നാഥ് (5)
59. ദിയ (4)
60. ആദിത്യ (6)
61. സഫ ഫാത്തിമ (5)
62. കാർത്തിക് 96)
63. ആവണി സതീഷ് (7)
64. ആസിസ് (8)
65. അമാൽ (9)
66. അനഘ (4)
67. മുഹദ് നിയാസ് (8)
68. അഭിനവ് (8)
69. അബ്ദുള്ള (5)
70. നിതിൻലാൽ (5)
71. ലക്ഷ്മികൃഷ്ണ (5)
72. വിഷ്ണു (9)
73. രഞ്ജിത്ത് (5)
74. വൈഗ എസ് കുമാർ(4)
75. ദേവാന്ദ് (5)
76. ശ്യാം (8)
77. അഭിയ (7)
78. കൗശികി ഭദ്ര (7)
79. ആസിയ (11)
80. മുഹമ്മദ് ഷാൻ (5)
81. സുഹൃദ (7)
82. ഗ്രീൻ (6)
83. ഇർഫാൻ മുഹമ്മദ് (6)
84. ആകാശ് ബി ദ്രാവിഡ് (6)
85. സാബിത്ത് (9)
86. അനന്തലക്ഷ്മി (6)
87. സൗരവ് (5)
88. കൈലാസ് (6)
89. അഖിൽ (9)
90. അഫ്‌ന ഫാത്തിമ (9)
91. ജിഫ്‌സൺ (7)
92. ഹയാ ഫാത്തിമ (4)
93. അഭിരാമി (3)
94. അഭിനവ് (4)
95. കാശിനാഥ് (4)
96. അതുല്യ എം.ആർ (6)
97. അഭിരാമി പി.എസ്. (8)
98. പ്രവ്യ (5)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here