Advertisement

ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പരിഗണിക്കും

January 20, 2018
1 minute Read
loya

ജഡ്ജി ബ്രിജ്ഗോപാൽ ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പരിഗണിക്കും. അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം.ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സമയത്തായിരുന്നു ലോയയുടെ ദുരൂഹ മരണം നടക്കുന്നത്.
ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ പ്രതിയായിരുന്ന കേസിൽ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.2014 ഡിസംബര്‍ 1നായിരുന്നു സംഭവം  നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരും ബഞ്ചിലെ അംഗങ്ങളാണ്. തിങ്കളാഴ്ചയാണ് കേസ്  പരിഗണിക്കും.
loya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top