സിനിമാ പ്രേമികള്‍ക്ക് തിരുവനന്തപുരത്ത് 5 പുതിയ സ്ക്രീനുകൾ വരുന്നു; ടിക്കറ്റ് നിരക്ക് 100 രൂപ!

കാർണിവൽ സിനിമാസ് വക സിനിമാ പ്രേമികള്‍ക്ക് തിരുവനന്തപുരത്ത് 5 പുതിയ സ്ക്രീനുകൾ വരുന്നു . കാര്യവട്ടത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷൺ സ്റ്റേഡിയം പ്രവർത്തിക്കുന്ന സ്പാർട്സ് ഹബാണ് അനന്തപുരിയിലെ സിനിമാപ്രേമികൾക്ക് പുത്തൻ ആസ്വാദന കേന്ദ്രമൊരുക്കുന്നത്.റിപബ്ലിക് ദിനമായ ജനുവരി 26 ന് പ്രവർത്തനമാരംഭിക്കുന്ന 4 സ്ക്രീനുകൾക്ക് പിന്നാലെ താമസിയാതെ മറ്റൊരു ലക്ഷ്വറി സ്ക്രീൻ കൂടി സജ്ജമാകും. കാർബൺ, ആദി എന്നീ സിനിമകളാകും ആദ്യ പ്രദർശനത്തിനെത്തുക.
ടെക്നോപാർക്കിന് വളരെയടുത്തെത്തുന്ന കാര്യവട്ടത്തെ പുതിയ സിനിമാ ഹബ് നിലവിൽ ഏരീസ് പ്ലക്സ് എന്ന നഗരകേന്ദ്രത്തിലെ ഒരൊറ്റ മർട്ടി പ്ലക്സിനെ മാത്രം ആശ്രയിക്കുന്ന ടെക്കികൾ ഉൾപ്പെടെയുള്ള സിനിമാ പ്രേമികൾക്ക് സൗകര്യപ്രദമായ സിനിമാ ആസ്വാദനത്തിന് വഴിയൊരുക്കുമെന്നതിൽ സംശയമില്ല. പ്രാരംഭ ഓഫർ എന്ന നിലയിൽ അവധി ദിവസങ്ങളിലൊഴികെയുള്ള മോണിംഗ് ഷോ ടിക്കറ്റുകൾ 100 രൂപക്ക് ലഭ്യമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here